പക്ഷിപനി മനുഷ്യലേക്ക് പടര്‍ന്നു; ലോകത്തിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ക്ഷിപനി വൈറസ് പക്ഷികളില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്നുവെന്നും ആദ്യ കേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും റഷ്യ അറിയിച്ചു. റഷ്യയില്‍ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് പക്ഷിപനിക്ക് കാരണമായ എച്ച്5എന്‍8 വൈറസ് മനുഷ്യനില്‍ എത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സി മേധാവി അന്ന പൊപ്പോവ ഈ കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ വകഭേദം കണ്ടെത്തുകയായിരുന്നു.

എന്നാല്‍, ഈ ഫാമിലെ തൊഴിലാളിള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഇവര്‍ക്ക് ഫാമില്‍ നിന്നായിരിക്കാം ശരീരത്തില്‍ വൈറസ് ബാധയുണ്ടായത് എന്നാണ് കരുതുന്നത്. വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സി മേധാവി അന്ന പൊപ്പോവ പറയുന്നത്.

പക്ഷിപ്പനിയുടെ വൈറസിന് വിവിധ സബ് ടൈപ്പുകളുണ്ട്‌. ഇതില്‍ എച്ച്5എന്8 സ്‌ട്രെയിന്‍  പക്ഷികളുടെ മരണത്തിന് കാരണമാകും. ഇത് ഇതുവരെ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടില്ല. ഇത് സുപ്രധാനമായ കണ്ടെത്തലാണെന്നാണ് റഷ്യന്‍ അവകാശവാദം. ഇതിന്റെ പരിണാമം ഇനി കാലം തെളിയിക്കേണ്ടതാണെന്നും അന്ന പൊപ്പോവ പറഞ്ഞു.

 

 

Top