Russia releases submarine missile footage

റാഖ്ഖ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ക്കെതിരെ മുങ്ങിക്കപ്പലില്‍ നിന്നും റഷ്യന്‍ മിസൈല്‍ ആക്രമണം.

റോസ്റ്റോവ് ഓണ്‍ ഡോണ്‍ എന്ന അന്തര്‍വാഹിനിയില്‍ നിന്നുമാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. റാഖ്ഖയിലെ രണ്ട് ഐ.എസ് ശക്തി കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്.

ഇതാദ്യമായാണ് റഷ്യ മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് ഐഎസിനെതിരെ ആക്രമണം നടത്തുന്നതെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

ആക്രമണത്തിന്റെ വിഡിയോയും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ മുതലാണ് റഷ്യ സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചത്.

 

https://www.youtube.com/watch?v=3ymJ4TGFFuE

Top