Russia Ousted From UN Human Rights Council in Historic Vote

യുണൈറ്റഡ് നേഷന്‍: പതിനൊന്നു വര്‍ഷത്തിനു ശേഷം യുഎന്നിന്റെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യ പുറത്ത്. 193 അംഗങ്ങളുള്ള പൊതുസഭയില്‍ 112 വോട്ട് മാത്രമാണ് റഷ്യക്ക് ലഭിച്ചത്.

ഏകദേശം 87 മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റഷ്യയെ മനുഷ്യാവകാശ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് യുഎന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അക്ഷയ് കുമാര്‍ പറഞ്ഞു.

റഷ്യന്‍ പിന്തുണയോടെ സിറിയുടെ നേതൃത്വത്തില്‍ ആലപ്പോയില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് റഷ്യ മനുഷ്യാവകാശ സമിതിക്ക് പുറത്തായത്.

2006 ല്‍ മനുഷ്യാവകാശ സമിതി നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് റഷ്യ അതിന് പുറത്താകുന്നത്. 2001 ല്‍ സമാനമായ രീതിയില്‍ അമേരിക്കയും മനുഷ്യാവകാശ സമിതിക്ക് പുറത്തായിരുന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് ഉള്‍പ്പെടുത്തുകയായിരുന്നു.

47 അംഗ യു.എന്റെ മനുഷ്യാവകാശ സമിതിയിലേക്ക് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 14 രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയും ബ്രിട്ടനും സൗദിയും ചൈനയും അവരവരുടെ മേഖലയില്‍ നിന്ന് വീണ്ടും മനുഷ്യാവകാശ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഈജിപ്ത്, ഇറാഖ്, ബ്രസീല്‍, റുവാണ്ട, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളാണ് മനുഷ്യാവകാശ സമിതിയിലെ മറ്റ് രാജ്യങ്ങള്‍.

Top