ആക്രമണം കടുപ്പിക്കാന്‍ റഷ്യ, എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി

കീവ്: യുക്രൈനില്‍ യുദ്ധം കനക്കുന്നു. ആക്രമണം രൂക്ഷമാക്കാന്‍ റഷ്യ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാനാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം സൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കീവിലുള്ള യുക്രൈന്‍ നേതൃത്വം ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്.

ബെലാറസില്‍ ചര്‍ച്ച നടത്താനുള്ള നിര്‍ദ്ദേശം യുക്രൈന്‍ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈന്‍ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തല്‍ ഉണ്ട്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതാണ് വിശദീകരണം. അതേസമയം, തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കീവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം.

Top