പുതിയ ബഹിരാകാശ നിലയമായ റോസിന്റെ മാതൃക പുറത്തിറക്കി റഷ്യ

ഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് പുതിയ ബഹിരാകാശ നിലയത്തിന്റെ മാതൃക റോസ് – ‘ROSS’. വെളിപ്പെടുത്തി. 2024-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ യൂറോപ്പും കാനഡയും യു എസുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തലവന്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നീക്കം.

റോസ്‌കോസ്‌മോസ് അതിന്റെ പുതിയ ബഹിരാകാശ നിലയത്തിന്റെ ഭൗതിക മാതൃക അനാച്ഛാദനം ചെയ്തു. സീറോ ഗ്രാവിറ്റി പരീക്ഷണങ്ങള്‍ക്ക് മറ്റു രാജ്യങ്ങളുമായി സഹകരണം നിര്‍ത്തി ഒറ്റയ്ക്ക് നീങ്ങാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്വന്തം ഫ്‌ലൈയിംഗ് ലബോറട്ടറി നിര്‍മ്മിക്കാനാണ് മോസ്‌കോ പദ്ധതി. നേരത്തേ ബഹിരാകാശ പരീക്ഷണങ്ങള്‍ ചൈന ഒറ്റയ്ക്കാണ് നടത്തുന്നത്. റഷ്യയും ഈ വഴി സ്വീകരിക്കുകയാണെന്നും ഏറ്റവും പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു.

Top