മോസ്‌കോ നഗരത്തെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് റഷ്യ

മോസ്‌കോ: മോസ്‌കോ നഗരത്തെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് റഷ്യ. നഗരത്തിന്റെ മേയര്‍ സെര്‍ജി സോബയാനിനാണ് ഡ്രോണുകള്‍ വെടിവെച്ചിട്ട വിവരം അറിയിച്ചതെന്ന് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ഡ്രോണുകള്‍ നഗരത്തിന് മുകളിലൂടെ പറക്കാന്‍ ശ്രമിച്ചു. രണ്ടും എയര്‍ ഡിഫന്‍സ് സിസ്റ്റം തകര്‍ത്തുവെന്ന് മേയര്‍ വ്യക്തമാക്കി. ഇതില്‍ ഒരെണ്ണം ഡോമോഡോവോ മേഖലയിലും മറ്റൊന്ന് മിന്‍സോക്കെ ഹൈവേയിലുമാണ് തകര്‍ന്നു വീണത്. ആര്‍ക്കും പരിക്കേറ്റില്ലെന്നും മോസ്‌കോ മേയര്‍ പറഞ്ഞു.

പിന്നീട് ഡ്രോണുകള്‍ തകര്‍ത്ത വിവരം റഷ്യന്‍ പ്രതിരോധ മ?ന്ത്രാലയവും സ്ഥിരീകരിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് മോസ്‌കോയില്‍ ആക്രമണം നടത്താനുള്ള യുക്രെയ്ന്‍ ശ്രമം പരാജയപ്പെടുത്തിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മറ്റ് നാശ നഷ്ടങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top