ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റഷ്യ

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ അമേരിക്കന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റഷ്യ. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ സെന്‍സര്‍ ചെയ്യുന്നതായി റഷ്യന്‍ മാധ്യമ കമ്പനികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിദേശ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് റഷ്യയില്‍ പിഴയും ഭാഗികമോ സമ്പൂര്‍ണമോ ആയ നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശിക്കുന്ന നിയമത്തിന്റെ കരട് രൂപം ഭരണപക്ഷ നേതാക്കള്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. നിലവില്‍ ആയിരക്കണക്കിന് വിദേശ വെബ്‌സൈറ്റുകള്‍ക്ക് റഷ്യയില്‍ നിയന്ത്രണമുണ്ട്.

Top