യുക്രൈൻ തലസ്ഥാനനഗരം പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം

കീവ്: അധിനിവേശത്തിന്റെ ഇരുപത്തി ഏഴാംദിനത്തിലും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനനഗരമായ കീവ് നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യം വളഞ്ഞു. കീവിലെ വ്യാപാരകേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 8 പേരാണ് കൊല്ലപ്പെട്ടത്.

ഇര്‍പിന്‍ നദിയുടെ തീരത്ത് ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കീവിന്റെ വടക്കുപടിഞ്ഞാറുണ്ടായ റഷ്യന്‍ സേനാമുന്നേറ്റവും ദൃശ്യത്തിലുണ്ട്. സിറ്റോമറില്‍ റഷ്യ ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. സപറോഷ്യയില്‍ നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഖഴ്സണ്‍ നഗരത്തിലും റഷ്യ ആക്രമണം കടുപ്പിച്ചു.

റഷ്യന്‍ നിയന്ത്രണത്തിലുള്ള ചെര്‍ണോബില്‍ ആണവപ്ലാന്റിലെ വികിരണം അളക്കാനുള്ള സംവിധാനം പ്രവര്‍ത്തനരഹിതമായത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏറക്കുറെ പൂര്‍ണമായി തകര്‍ന്നടിഞ്ഞ മരിയുപോള്‍ നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.

Top