യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് റഷ്യ

മോസ്‌കോ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന അമേരിക്കയുടെ ആരോപണം തള്ളി റഷ്യ. ഹാക്കിംഗ് നടത്തിയെന്നത് വെറും ആരോപണം മാത്രമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

അമേരിക്കയുടെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് ആണ് കഴിഞ്ഞ ദിവസം റഷ്യയ്ക്കും ഇറാനുമെതിരെ രംഗത്തെത്തിയത്. വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഇരുരാജ്യങ്ങളും ചോര്‍ത്തിയെന്നായിരുന്നു ആരോപണം.

Top