മിലിറ്റോപോള്‍ നഗരം കീഴടക്കി റഷ്യ; സൈന്യം കീവിലേയ്ക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മൂന്നാംദിനം യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയത്. റഷ്യന്‍ സേന സെന്‍ട്രല്‍ കീവിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങല്‍ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയെന്ന് പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങി. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനത്തിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.

യുദ്ധത്തില്‍ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു.

 

 

Top