യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

മോസ്‌കോ: അതിരൂക്ഷ പോരാട്ടം നടക്കുന്ന യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായിട്ടാണ് വെടിനിര്‍ത്തല്‍. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഒഴിപ്പിക്കലിനായി സുരക്ഷിത പാതകള്‍ ഒരുക്കുമെന്ന് റഷ്യ അറിയിച്ചു.

യുക്രൈന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ്, സുമി, ഹാര്‍കീവ്, മാരിയൂപോള്‍, സപോര്‍ഷ്യ തുടങ്ങിയ നഗരങ്ങളിലെല്ലാം മാനുഷിക ഇടനാഴി തുറക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം റഷ്യ ലംഘിക്കുന്നതായി യുക്രൈന്‍ ആരോപിച്ചിരുന്നു.

 

Top