ഓഹരികളിലെ നിക്ഷേപം പിന്‍വലിക്കാന്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ

റഷ്യ: ഓഹരികളിലെ നിക്ഷേപം പിന്‍വലിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് റഷ്യന്‍ കേന്ദ്ര ബാങ്ക് വിലക്കേര്‍പ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ മൂലധനവിപണികളില്‍ കനത്ത ഇടിവുണ്ടായതിനെതുടര്‍ന്നാണ് റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ നീക്കം.

വിദേശത്തേയ്ക്ക് പണമൊഴുകുന്നത് തടയാനും വിദേശ നാണ്യശേഖരം നിലനിര്‍ത്താനുമാണ് റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ ശ്രമം. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങളെതുടര്‍ന്ന് റൂബിളിന്റെ മൂല്യത്തില്‍ തിങ്കളാഴ്ച 28ശതമാനമാണ് ഇടിവുണ്ടായത്.

മോസ്‌കോ സ്റ്റോക്ക് എക്സ്ചേഞ്ചിലാകട്ടെ വ്യാപാരം തുടങ്ങിയില്ല. മൂന്നുമണിവരെ വ്യാപാരം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ഓഹരികള്‍ വിറ്റഴിച്ച് പിന്‍വാങ്ങുന്നത് തടയാനാണ് ബ്രോക്കര്‍മാരോട് വിദേശ നിക്ഷേപകര്‍ക്ക് ഓഹരി വിറ്റൊഴിയാന്‍ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.

 

Top