36 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ

യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടീഷ് ആകാശവിലക്കിന് തിരിച്ചടിയുമായി റഷ്യ. ബ്രിട്ടന്‍, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, കാനഡ അടക്കം 36 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് റഷ്യന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി.

റഷ്യന്‍ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതോ ആയ വിമാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയന്‍(ഇ.യു) വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് 36 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതെന്ന് റഷ്യന്‍ വ്യോമയാന വിഭാഗം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റഷ്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എയറോഫ്‌ളോട്ടിനും മറ്റ് റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്കും കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായി റഷ്യ ബ്രിട്ടീഷ് ബന്ധമുള്ള വിമാനങ്ങളും വിലക്കി. പിന്നാലെയാണ് ഇ.യു നടപടിയും വരുന്നത്.

Top