സ്പുട്‌നിക് ലൈറ്റ് വാക്‌സിന് റഷ്യ അനുമതി നല്‍കി

മോസ്‌കോ: കൊറോണ വൈറസ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വിയുടെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ ഒറ്റഡോസ് വാക്‌സിന്റെ പേര്. സ്പുട്‌നിക് വി രണ്ടു ഡോസ് നല്‍കേണ്ടി വരുമ്പോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും. 79 .4 ശതമാനമാണ് സ്പുട്‌നിക് ലൈറ്റിന്റെ ഫലപ്രാപ്തി.

റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

Top