രണ്ടാമത്തെ കോവിഡ് വാക്സിനും അനുമതി നല്‍കി റഷ്യ

കോവിഡ്-19 പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്സിനും റഷ്യയുടെ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്.

ലോകത്തിലെ ആദ്യത്തെ കോവിഡ്-19 വാക്സിന് വികസിപ്പിച്ചത് മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കോവിഡിനെതിരെയുള്ള രണ്ട് മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top