യുക്രൈന് ആധുനിക റോക്കറ്റുകള്‍ നല്‍കുമെന്ന് യു.എസ് ; മറുപടിയായി ന്യൂക്ലിയര്‍ ഡ്രില്‍

വാഷിങ്ടണ്‍ ഡി.സി : യുക്രൈന് അത്യാധുനിക പ്രിസിഷ്യന്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് മറുപടിയായി റഷ്യ ന്യൂക്ലിയര്‍ ഫോഴ്‌സിന്റെ ഡ്രില്‍ സംഘടിപ്പിച്ചു.1000 റഷ്യന്‍ ഭടന്മാര്‍ 100 കവചിത വാഹനങ്ങളില്‍ യാര്‍ഡ് ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈലുകളുമായി മോസ്‌കോയില്‍ നിന്നും 160 മൈല്‍ ദൂരെയുള്ള ഇവാന്നേവ ഒബ്ലാസ്റ്റിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്.യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണെന്ന സൂചനയാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് റഷ്യ ഇതിലൂടെ നല്‍കുന്നത്.

യുക്രൈനിന് റോക്കറ്റുകള്‍ നല്‍കുകയില്ലെന്ന ബൈഡന്റെ തീരുമാനത്തില്‍നിന്നും മാറിയാണ് പുതിയ പ്രഖ്യാപനം.എന്നാല്‍ ഇതിന് പുട്ടിന്‍ ഭരണകൂടം എതിര്‍പ്പറിയിച്ചതാണ് പുതിയ ഡ്രില്ലിന് കാരണമായത്.സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിന് അമേരിക്ക ശ്രമിക്കുന്നതായി പുട്ടിന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ യുക്രൈനിന് നല്‍കിയ റോക്കറ്റുകള്‍ റഷ്യക്കെതിരെ പ്രയോഗിക്കരുതെന്നും യുക്രൈനിന് അകത്ത് മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ബൈഡന്റെ നിബന്ധന.

 

Top