റഷ്യയും ഉക്രെയിനും എഴുപതോളം തടവുകാരെ പരസ്പരം കൈമാറി

മോസ്‌കോ: റഷ്യയും ഉക്രെയിനും തടവുകാരെ പരസ്പരം കൈമാറിയതോടെ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. ഇരു രാജ്യങ്ങളും 35 വീതം, 70 തടവുകാരെയാണ് കൈമാറിയത്. തടവിലാക്കപ്പെട്ടവരില്‍ ഏറെയും നാവികരും, മനുഷ്യാവകാശ പ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരുമായിരുന്നു.

2014-നും 2019-നും ഇടയില്‍ നിരവധി സായുധപോരാട്ടങ്ങളാണ് ഇരു രാജ്യങ്ങളും നടത്തിയത്. ഇരു രാജ്യങ്ങളും നടത്തിയ സായുധ പോരാട്ടങ്ങളില്‍ 13,000-ത്തോളം പേരാണ് കൊല്ലപ്പെട്ടത്.

Top