വെടി നിര്‍ത്തല്‍ സമയം യുക്രൈന്‍ സൈന്യം ദുരുപയോഗം ചെയ്തു: റഷ്യ

മോസ്‌കോ: പതിനൊന്നാം ദിനത്തിലും അധിനിവേശം തുടരുന്നതിനിടെ യുക്രൈനെതിരെ രൂക്ഷവിമര്‍ശനവുമായി റഷ്യ. വെടി നിര്‍ത്തല്‍ സമയം യുക്രൈന്‍ സൈന്യം ദുരുപയോഗം ചെയ്തെന്ന് റഷ്യ ആരോപിച്ചു. വെടിനിര്‍ത്തല്‍ സമയത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ് യുക്രൈന്‍ ചെയ്തതെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. മരിയുപോളിലും വൊള്‍നോവാഹിലും ഒരാളെപ്പോലും പുറത്തിറങ്ങാന്‍ യുക്രൈന്‍ അനുവദിച്ചില്ല. ഖാര്‍ക്കീവിലും സുമിയിലും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കി എന്ന ആരോപണവും റഷ്യ ആവര്‍ത്തിച്ചു.

ഖാര്‍ക്കീവില്‍ 1500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും സുമിയില്‍ 576 വിദ്യാര്‍ത്ഥികളേയും യുക്രൈന്‍ ബന്ദികളാക്കി വെച്ചുവെന്നാണ് റഷ്യയുടെ ആരോപണം. വിദ്യാര്‍ത്ഥികളെ യുക്രൈന്‍ വംശവെറിക്ക് ഇരയാക്കിയെന്നും റഷ്യ ആരോപിച്ചു.

 

Top