റഷ്യയിലേക്ക് സാഹസിക ബോട്ട് യാത്ര നടത്തിയ അമേരിക്കന്‍ പൗരന്‍ റഷ്യന്‍ തീരത്ത്

റഷ്യ: അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് സാഹസിക ബോട്ട് യാത്ര നടത്തിയ അമേരിക്കന്‍ പൗരന്‍ റഷ്യന്‍ തീരത്ത്. 46 വയസുകാരനായ ജോണ്‍ മാര്‍ട്ടിന്‍ വില്യമാണ് അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്.
രണ്ടാഴ്ച കൊണ്ടാണ് ഇയാള്‍ കടലിലൂടെ റഷ്യയിലേക്കുള്ള ദൂരം താണ്ടിയത്. അലാസ്‌കയില്‍ നിന്ന് ദിവസങ്ങള്‍ സഞ്ചരിച്ചെത്തിയ യുവാവിനെ റഷ്യയിലെ ചുകോത്കാ മേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് റഷ്യന്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി കരയിലെത്തിക്കുകയായിരുന്നു.

പരുക്കന്‍ കാലാവസ്ഥയെ അതിജീവിച്ച് അനേക ദിവസം കാറ്റുമായും കടലുമായും മല്ലിട്ടാണ് അവസാനം അയാള്‍ കരയക്ക് അടുത്തെത്തിയത്. അലാസ്‌കയിലെ യുകോണ്‍ നദിയില്‍ നിന്ന് ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറുബോട്ടിലാണ് യുവാവ് യാത്ര ആരംഭിച്ചത്. ഇയാളെ യുഎസ് കോണ്‍സുലേറ്റിന് കൈമാറുമെന്ന് റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top