റഷ്യയില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ; 12 പേര്‍ മരിച്ചു

accident

മോസ്‌കോ: റഷ്യയിലെ ചുവാഷിയയില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ സ്ത്രീകളടക്കം 12 പേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ട്രാഫിക്ക് നിയമം ലംഘിച്ചെത്തിയ ട്രക്ക് ബസില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

Top