റഷ്യയില്‍ ബസ് അപകടത്തില്‍പ്പെട്ടു; ഒരു മരണം, 32 പേര്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യയില്‍ ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു, 32 പേര്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.20നായിരുന്നു അപകടമുണ്ടായത്.

പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേര്‍ കുട്ടികളാണ്. ഒരു കുട്ടിയുള്‍പ്പെടെ ആറ് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു . അതേസമയം അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top