അപകടത്തിനു പിന്നാലെ റുഷ്ദിക്ക് വായനക്കാരേറുന്നു; പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍

ന്യൂയോര്‍ക്ക്: യു.എസില്‍ ആക്രമണത്തിനിരയായതോടെ സല്‍മാന്‍ റുഷ്ദിയുടെ നോവലുകള്‍തേടി വായനക്കാരുടെ ഒഴുക്ക്. വിവാദമായ സാറ്റാനിക് വേഴ്‌സസാണ് കൂടുതല്‍പേരും തിരയുന്നത്. സല്‍മാന്‍ റുഷ്ദിയെ ബുക്കര്‍ സമ്മാന ജേതാവാക്കിയ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രനും ആവശ്യക്കാരേറി. ആമസോണില്‍ വില്‍പ്പനകൂടിയ പുസ്തകങ്ങളുടെ പട്ടികയില്‍ ശനിയാഴ്ച ഇവരണ്ടും ഇടംനേടി. പുസ്തകശാലകളിലും കൂടുതല്‍പേര്‍ സല്‍മാന്‍ റുഷ്ദിയുടെ രചനകള്‍ തിരഞ്ഞെത്തുന്നുണ്ട്.

അതേസമയം യു.എസില്‍ കത്തിക്കുത്തേറ്റ് ചികിത്സയില്‍ക്കഴിയുന്ന ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. റുഷ്ദി സംസാരശേഷി വീണ്ടെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി സ്ഥിരീകരിച്ചു.

റുഷ്ദിയെ ആക്രമിച്ച 24കാരന്‍ ഹാദി മാതറിന് ന്യൂയോര്‍ക്കിലെ കോടതി ജാമ്യം നിഷേധിച്ചു. ന്യൂജേഴ്‌സിയില്‍ താമസിച്ചിരുന്ന ഇയാള്‍ യു.എസ്. പൗരത്വമുള്ള ലെബനീസ് വംശജനാണെന്ന് സ്ഥിരീകരിച്ചു. വധശ്രമത്തിനും ശാരീരികാക്രമണത്തിനുമാണ് മാതറിന്റെ പേരില്‍ കേസ്. 32 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.ോമ

Top