ആളുമാറിയല്ല ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ് പി

av-george

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ് പി എവി ജോര്‍ജ്ജ്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെത്തന്നെയാണ് പൊലീസ്‌ അറസ്റ്റ് ചെയ്തതെന്നും എസ് പി പറഞ്ഞു.

മരിച്ച ശ്രീജിത്തിനെതിരേ തന്നെയാണ് വാസുദേവന്റെ മകന്‍ വിനീഷ് ആദ്യം മൊഴി നല്‍കിയതെന്നും മൊഴി മാറ്റിയിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും എ വി ജോര്‍ജ്ജ് കൊച്ചിയില്‍ പറഞ്ഞു.

Top