രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ തിരക്ക് കൂടി

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി കയറിയും ഇറങ്ങിയും നില്‍ക്കുകയാണ് രൂപയുടെ മൂല്യം. ഇനിയും താഴേക്ക് പോകുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതോടെയാണ് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ തിരക്ക് കൂടിയത്. ഇന്നലെ ദുബായിലെ പല പണമിടപാട് സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.20.37 എന്ന നിരക്കിലാണ് ഇന്നലെ ഇടപാടുകള്‍ നടന്നത്. കഴിഞ്ഞ ആഴ്ച 20.53യായിരുന്നു എങ്കിലും 20.32 രൂപയാണ് പണമിടപാട് സ്ഥാപനങ്ങൾ നൽകിയത്. എന്നാല്‍ വൈകിട്ട് 20.28ൽ എത്തി.

ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുകയും വിപണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞു. റിസർവ് ബാങ്ക് മോണിറ്ററി കമ്മിറ്റി പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഗവൺമെന്റ് സെക്യൂരിറ്റി വാങ്ങലിനു 12000 കോടി രൂപ അനുവദിച്ചത് വലിയ തിരിച്ചടിയായി. എന്നാല്‍ അമേരിക്കയിലെ വിപണി ഉയര്‍ച്ചയിലാണ്. ഡോളറിന്റെ മൂല്യം ഉയര്‍ന്നു തന്നെയാണ്.

Top