രൂപയുടെ മൂല്യമിടിവ് പിടിച്ചു നിര്‍ത്താന്‍ സ്റ്റീലിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: രൂപയുടെ മൂല്യമിടിവ് പിടിച്ചു നിര്‍ത്താന്‍ സ്റ്റീലിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നു. നിലവില്‍ 5 ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ് സ്റ്റീലിന് ഇറക്കുമതിച്ചുങ്കമുള്ളത്. ഇത് 15 ശതമാനമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം ഉരുക്കുമന്ത്രാലയമാണ് മുന്നോട്ടുവെച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു.

അത്യാവശ്യമില്ലാത്തവയുടെ ഇറക്കുമതി കുറച്ച് ഡോളര്‍ പുറത്തേയ്‌ക്കൊഴുകുന്നത് തടയാനാണ് ലക്ഷ്യം. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായില്ല. ജൂണില്‍ അവസാനിച്ച പാദത്തില്‍ 2.1 മില്യണ്‍ ടണ്‍ സ്റ്റീലാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണിത്.

Top