ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 100 പൈസയുടെ വര്‍ധന

ന്യൂഡല്‍ഹി: ആഭ്യന്തര ഇക്വിറ്റി വിപണിയില്‍ ശക്തമായ നേട്ടം കൈവരിച്ച ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. 100 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞദിവസം 76.10 നിലവാരത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. കൊറോണ വൈറസ് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതിനെ ചെറുക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മൂല്യമുയര്‍ന്നത്.

രാവിലെ ഡോളറിന് 75.17 മുതല്‍ 75.96 വരെയാണ് രൂപ വ്യാപാരം നടന്നത്.

ആഭ്യന്തര ഓഹരി വിപണി മാനദണ്ഡമായ സെന്‍സെക്‌സ് കഴിഞ്ഞ സെഷനില്‍ ഒരു ദശകത്തിനിടെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചതിന് ശേഷം ഇന്ന് 1,200 പോയിന്റ് ഉയര്‍ന്നു. ലോകമെമ്പാടുമുള്ള ഇക്വിറ്റി മാര്‍ക്കറ്റ് വികാരം ഉയര്‍ത്തി യുഎസ് സെനറ്റ് 2 ട്രില്യണ്‍ ഡോളര്‍ വൈറസ് ദുരിതാശ്വാസ ബില്‍ പാസാക്കി.

Top