ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു; 74 നിലവാരത്തിലെത്തി

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. മൂല്യം 74 പൈസ ഉയര്‍ന്ന് 74.93 നിലവാരത്തിലാണ് എത്തിയത്. ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതും ഡോളറിന്റെ തളര്‍ച്ചയുമാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്.

രാവിലെ 75.16 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും പിന്നീട് മൂല്യം വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 75.67 നിലവാരത്തിലായിരുന്നു ക്ലോസിങ്.

കോവിഡിനെതിരെ റെംഡസിവിര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ആഗോള വ്യാപകമായി സൂചികകള്‍ നേട്ടമുണ്ടാക്കി.

മൂലധന വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നതിന് കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്്. അതുവരെ ഓഹരികള്‍ വിറ്റൊഴിഞ്ഞിരുന്നവര്‍ ബുധനാഴ്ചമാത്രം 722.08 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

Top