രൂപയുടെ മൂല്യം ഡോളറിനെതിരെ 31 പൈസ കുറഞ്ഞ് 72 ല്‍

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 31 പൈസ കുറഞ്ഞ് 72 നിലവാരത്തിലേയ്ക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്.

ഇറാന്‍-യുസ് സംഘര്‍ഷ ആശങ്കയെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ഉയര്‍ന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചതെന്നാണ് പറയുന്നത്. ഇന്ന് രാവിലെ വ്യാപാരം നടക്കുമ്പോള്‍ 28 പൈസ കുറഞ്ഞ് 72.08 ല്‍ ആയിരുന്നു രൂപയുടെ മൂല്യം.

രൂപയുടെ മൂല്യമിടിവ് കാര്യമായി ബാധിക്കുക ഇറക്കുമതിക്കാരെയാണ്. അതോടൊപ്പം സര്‍ക്കാരിന്റെ ധനക്കമ്മി കൂടാനും ഇടയാക്കുന്നതായിരിക്കും. എന്നാല്‍ ഐടി, ഫാര്‍മ കമ്പനികള്‍ക്ക് രൂപയുടെ മൂല്യമിടിവ് ഗുണകരമാകുന്നതായിരിക്കും.

അമേരിക്കയും ഇറാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില ഇനിയും കുതിച്ചുയരുമെന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു. യു.എസ് ഡോളറിനെതിരെ വെള്ളിയാഴ്ച 71.80 ആയിരുന്നു രൂപയുടെ മൂല്യം.

Top