യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ : യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്ന നിരക്കില്‍. ഒരു ഡോളറിന് 63.44 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

പുതു വര്‍ഷത്തില്‍ രൂപ വന്‍ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. 2015-ജൂലൈ മാസത്തിനു ശേഷം വരുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

തിങ്കളാഴ്ച 63.68 ക്ലോസ് ചെയ്തിരുന്നതെങ്കിലും ഇന്ന് യുഎസ് ഡോളറിനെതിരെ 63.48 എന്ന നിലയില്‍ രൂപ വ്യാപാരം അവസാനിപ്പിക്കുകയാണ് ചെയ്തത്.

അമേരിക്കന്‍ ഡോളറിനെതിരെ 19 പൈസയുടെ ഉയര്‍ന്ന നേട്ടമാണ് രൂപ നേടിയത്. ആഗോള നിലവാരത്തിലും പ്രധാന കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ ഡോളറിന് ഇടിവ് അനുഭവപ്പെട്ടു.

Top