രൂപ വീണ്ടും തകര്‍ച്ചയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.24ലെത്തി

മുംബൈ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണു രൂപയ്ക്കു തിരിച്ചടിയായത്. നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള ആര്‍.ബി.ഐയുടെ വായ്പ അവലോകന യോഗ തീരുമാനം പുറത്തുവന്നപ്പോള്‍ രൂപയുടെ മൂല്യം തകര്‍ച്ച നേരിട്ടിരുന്നു.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്‍ ഉച്ചയായതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം.

Top