അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേട്ടം

മുംബൈ: ഫെബ്രുവരി 12ന് വ്യാപാരം അവസാനിച്ചപ്പോൾ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേട്ടം. ഇന്ത്യൻ രൂപയുടെ മൂല്യം 12 പൈസ നേട്ടത്തോടെ 72.75 എന്ന നിലയിലെത്തി. മെച്ചപ്പെട്ട ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോർട്ടും വ്യാവസായിക ഉൽപാദന റിപ്പോർട്ടുകളും വിദേശ മൂലധന വരവിൽ മുന്നേറ്റമുണ്ടായതുമാണ് ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തിയത്.

ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഇന്ത്യൻ രൂപ ഡോളറിനെതിരെ 72.79 എന്ന നിലയിലാണ് വ്യാപാരത്തിലേക്ക് കടന്നത്. ഇൻട്രാ ഡേയിലെ ഉയർന്ന നിരക്കായ 72.75 ലേക്ക് എത്തി. അവസാനം അമേരിക്കൻ ഡോളറിനെതിരെ രൂപ 72.75 ൽ ക്ലോസ് ചെയ്തു. ഫെബ്രുവരി 11 വ്യാഴാഴ്ച ആഭ്യന്തര യൂണിറ്റ് 72.87 എന്ന നിലയിലായിരുന്നു.

Top