രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധന ഡോളറിനെതിരെ രൂപയുടെ മൂല്യം 73.79 രൂപയിലെത്തി

rupee trades

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് മികച്ച തുടക്കം. വെള്ളിയാഴ്ച രാവിലെ 74.12 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 73.79 എന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവാണ് രൂപയ്ക്ക് ഗുണമായി മാറിയത്.

വ്യാഴാഴ്ച വിനിമയ നിരക്ക് 24 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ,74.45 രൂപയിലെത്തിയിരുന്നു. ഓഹരി വിപണിയിലും വന്‍ ഇടിവായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1,000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Top