ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഇന്ത്യൻ രൂപ തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ഡോളർ സൂചിക ശക്തിപ്പെട്ടതിനാലാണ് ഏഷ്യൻ കറൻസികൾ തളരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് നിലവിൽ ഇന്ത്യൻ രൂപ. ഇന്നലെ 83 01 എന്ന നിലയിലുണ്ടായിരുന്ന രൂപ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ 06 പൈസ ഇടിഞ്ഞ് 83.06 എന്ന റെക്കോർഡ് താഴ്ചയിലെത്തി.

ആഭ്യന്തര വിപണികളും തകർച്ചയിലാണ്. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, രൂപ ഡോളറിനെതിരെ 83.05 എന്ന നിലയിൽ ആരംഭിച്ചേക്കിലും വീണ്ടും 83.06 നിലയിലേക്ക് ഇടിയുകയായിരുന്നു.

ഡോളർ ശക്തിയാർജിക്കുന്നതാണ്‌ രൂപയുടെ മൂല്യം കുറയുകയാണ് എന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ഏറ്റവും പുതിയ മീറ്റിംഗിന്റെ മിനിറ്റ്സ് പോളിസി നിരക്ക് വർദ്ധനയെക്കുറിച്ചുള്ള സൂചനകൾ നൽകി.

പണപ്പെരുപ്പം നിയന്ത്രിക്കാൻ യു എസ് ഫെഡറൽ റിസർവ് വീണ്ടും നിരക്കുകൾ ഉയർത്തിയേക്കും. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Top