ഡോളറിനെതിരെ വീണ്ടും ഇന്ത്യന്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ച

മുംബൈ:ഡോളറിനെതിരെ വീണ്ടും ഇന്ത്യന്‍ രൂപയ്ക്ക് ഇടിവ്. 22 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 69.73 ആണ്‌.

ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം വിനിമയ വിപണിയില്‍ ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ്. വിദേശ നിക്ഷേപം വരവ് വര്‍ധിച്ചതും ക്രൂഡ് ഓയില്‍ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നതും ഇന്ത്യന്‍ രൂപയെ വലിയ മൂല്യത്തകര്‍ച്ചയില്‍ നിന്ന് പ്രതിരോധിക്കുന്നുണ്ട്.

Top