രൂപ ഇടിഞ്ഞു താഴുന്നു; 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നു. 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍ രൂപ. എണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യം കൂടി നിലനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പം വര്‍ധിക്കുകയും സാമ്പത്തിക സന്തുലിതാവസ്ഥ തകരുകയും ചെയ്യുമെന്ന ആശങ്ക പരന്നിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56 ആണ് ബുധനാഴ്ച ഉച്ചയ്ക്കുള്ള നിരക്ക്.

2016 നവംബര്‍ 30നാണ് ഇത്രയും താഴ്ന്ന നിരക്ക് അവസാനം രേഖപ്പെടുത്തിയത്. എണ്ണ വില കുത്തനെ ഉയരാനാണ് സാധ്യത. ഇറാന്റെ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണ വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

Top