രൂപയുടെ വിലയിടിയുന്നത്,ടെലികോം മേഖലയിലും പ്രതിസന്ധിസൃഷ്ടിക്കും

5g network

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകളില്‍ ഉപയോഗിക്കുന്ന ടെലികോം ഗിയറിന്റെ ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ കാരണമാകും. രൂപയുടെ മൂല്യശോഷണം ടെലികോം ഗിയര്‍ ഇറക്കുമതി ചെലവില്‍ ഏകദേശം 4500- 5000 കോടി രൂപയുടെ വര്‍ധനവിന് ഇടയാക്കുമെന്നാണ് എക്‌സിക്യൂട്ടീവുകളുടെയും അനലിസ്റ്റുകളുടെയും നിഗമനം.

രൂപയുടെ മൂല്യം നിലവിലുള്ളനിലവാരത്തില്‍ നിന്നും വീണ്ടും ഇടിയുകയാണെങ്കില്‍ അത് ഇടക്കാലത്തേക്ക് 4 ജി നെറ്റ് വര്‍ക്ക് വിപുലീകരണ പ്രവര്‍ത്തനനങ്ങള്‍ നീട്ടിവെയ്ക്കുന്നതിന് ടെലികോം കമ്പനികളെ നിര്‍ബന്ധിതരാക്കും. കമ്പനികളുടെ വിദേശ വായ്പ ചെലവ് വര്‍ധിപ്പിക്കുന്നതിനും വരും പാദങ്ങളില്‍ ലാഭശേഷി കുറയുന്നതിന് രൂപയൂടെ മൂല്യതകര്‍ച്ച കാരണമാകും. ഏകദേശം 7.7 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് രാജ്യത്തെ ടെലികോം മേഖലയ്ക്കുള്ളത്. 30 ശതമാനത്തോളം തുക വായ്പയെടുത്ത വകയില്‍ ഡോളറില്‍ തിരിച്ചടയ്ക്കാനുളളതാണ്. അത് കൊണ്ട് ഡോളറിനെതിരെ രൂപ ദുര്‍ബലപ്പെടുന്നത് ടെലികോം കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വ്യവസായിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പ്രതിവര്‍ഷം ഏഴ് ബില്യണ്‍ഡോളറിനടുത്താണ് എയര്‍ടെല്ലും,ഐഡിയയും,ജിയോയും ചെലവഴിക്കുന്നത്. രൂപയുടെ മൂല്യമിടിയുന്നത് മൂലം മൊബൈല്‍ ഉപകരണങ്ങളുടെ ചെലവി എട്ട് മുതല്‍ പത്ത് ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് ടെലികോ അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.

Top