തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, ആളപായമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

വെള്ളയമ്പലത്തിനടുത്ത് കവടിയാര്‍ ജംഗ്ഷനില്‍ ആണ് സംഭവം. ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്ന് പുറത്തുചാടിയതിനാല്‍ ആളപായം ഉണ്ടായില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു.

രണ്ട് ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Top