സൗജന്യ സഞ്ചാരം സാധ്യമല്ല, തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ മതിയാവൂ

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ കമ്പനികള്‍ക്ക് അനുകൂലമായി പ്രത്യേക വിജ്ഞാപനം പുറത്തിറക്കി ദേശീയപാതാ അതോറിറ്റി.

ടോള്‍ പ്ലാസയില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ വരിയില്‍ കാത്തുനില്‍പ്പുണ്ടെങ്കിലും ട്രാക്ക് തുറന്നു കൊടുക്കേണ്ടതില്ല. ടോള്‍ നിരക്ക് നല്‍കാതെ സൗജന്യ സഞ്ചാരം സാധ്യമല്ലെന്നും പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ല എന്നത് തെറ്റിദ്ധാരണയാണെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരന്തരമുണ്ടാകുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രത്യേക വിജ്ഞാപനം ഇറക്കിയത്.

Top