Ruling alliance Rajeev Chandrasekhar prime investor in Arnab Goswami’s Republic channel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് നേതൃത്വവുമായി അടുപ്പമുള്ള പ്രമുഖ ചാനല്‍ വാര്‍ത്താ അവതാരകന്‍ അര്‍ണാബ് ഗോസ്വാമി മാനേജിങ് ഡയറക്ടറായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുന്ന മാധ്യമ സംരംഭമായ റിപ്പബ്ലിക്കില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ രാജീവ് ചന്ദ്രശേഖര്‍ വന്‍ തോതില്‍ നിക്ഷേപമിറക്കുന്നു.

നിലവില്‍ രാജ്യസഭാ അംഗവും എന്‍.ഡി.എ കേരളാ ഘടകം വൈസ് ചെയര്‍മാനുമായ ചന്ദ്രശേഖര്‍ 30 കോടിയാണ് ചാനലില്‍ നിക്ഷേപിച്ചിരിക്കുന്നത്. ചാനലില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ചന്ദ്രശേഖര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളുമാണ്.

ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവച്ചാണ് ഗോസ്വാമി ‘റിപ്പബ്ലിക്കി’ന്റെ നേതൃത്വം ഏറ്റെടുത്തത്. എ.ആര്‍.ജി ഔട്ട് ലിയര്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് റിപ്പബ്ലിക് ചാനല്‍ ആരംഭിക്കുന്നത്. എ.ആര്‍.ജി ഔട്ട്‌ലിയറിന്റെ എം.ഡിയായ അര്‍ണാബും സംരംഭത്തില്‍ വന്‍ തോതില്‍ നിക്ഷേപമിറക്കുന്നുണ്ട്. ബിബിസി, സിഎന്‍എന്‍ മോഡലില്‍ അന്തര്‍ദേശിയ ചാനലായി ‘റിപ്പബ്ലിക്കി’നെ മാറ്റാനാണ് നീക്കം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്‍തുണയും ഈ പദവിക്കുണ്ട്.

IMG-20170115-WA0014

പ്രധാനമന്ത്രിയുടെയും ബി.ജെ.പി കേന്ദ്രങ്ങളുടെയും നിര്‍ദ്ദേശ പ്രകാരമാണ് രാജീവ് ചന്ദ്ര ശേഖര്‍ ചാനലില്‍ പണമിറക്കുന്നതെന്നാണ് വിവരം. ഏഷ്യാനെറ്റിനെ ബി.ജെ.പി അനുകൂല ചാനലായി മാറ്റുകയാണ് രാജീവ്. അടുത്ത കേന്ദ്രമന്ത്രി സ്ഥാനമാണ് അദ്ദേഹം സ്വപ്നം കാണുന്നത്. എന്‍.ഡി.എ കേരള ഘടകം വൈസ് ചെയര്‍മാനെന്ന നിലയില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നും ഇത് രണ്ടാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ എത്തുന്നത്.

Top