‘Rule of law will be established in UP’: Yogi Adityanath pays surprise visit to Hazratganj police station

ലക്‌നൗ: ലക്‌നൗവിലെ ഹസ്‌റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സംസ്ഥാനത്തെ നിയമപാലനം ഏതു രീതിയില്‍ നടക്കുന്നുവെന്ന് നേരിട്ട് അറിയാനാണ് സന്ദര്‍ശനമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സ്റ്റേഷനിലെ റെക്കോര്‍ഡുകളും ലോക്ക് അപ് സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു.ഇനിയും ഇത്തരം സന്ദര്‍ശനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ആദിത്യനാഥ് മുന്നറിയിപ്പു നല്‍കി.

അടുത്ത തവണ വരുമ്പോള്‍ സ്റ്റേഷനില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

പൊലീസ് സ്റ്റേഷനിലെ ക്രൈബ്രാഞ്ച്, സൈബര്‍ സെല്‍ വിഭാഗങ്ങളില്‍ അദ്ദേഹം പ്രത്യേകം പരിശോധന നടത്തി.

സംസ്ഥാനത്തെ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നിന് മുന്തിയ പരിഗണന നല്‍കുമെന്ന് യോഗി ആദിത്യനാഥ് ആദ്യമേതന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെട്ട് പൊലീസിന്റെ സേവനം മുഖ്യമന്ത്രി ഉറപ്പാക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്കു നേരിട്ടെത്തിയും സൗകര്യങ്ങള്‍ പരിശോധിച്ചത്.

Top