രുദ്രന്‍ ഡിസംബര്‍ 23ന് റിലീസ് ചെയ്യും

സംവിധായകനും നടനു൦ നൃത്തസംവിധായകനുമായ രാഘവ ലോറന്‍സ് ഇപ്പോള്‍ ഏറ്റവും തിരക്കുള്ള തമിഴ് നടന്മാരില്‍ ഒരാളാണ്, അദ്ദേഹത്തിന്റെ കൈയില്‍ ‘രുദ്രന്‍’, ‘അധിഗാരം’, ‘ചന്ദ്രമുഖി 2’ എന്നീ ചിത്രങ്ങള്‍ ആണ് ഒരുങ്ങുന്നത്.

രാഘവ ലോറന്‍സ് മാസ് അവതാരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ സിനിമയുടെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്യും

പോസ്റ്ററിനൊപ്പം, ‘രുദ്രന്‍’ 2022 ക്രിസ്മസിന് തിയറ്ററുകളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ശരത്കുമാറാണ് ശക്തനായ വില്ലനായി എത്തുന്നത്. മുതിര്‍ന്ന അഭിനേതാക്കളായ നാസര്‍, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമാണ് ‘രുദ്രന്‍’ ചിത്രീകരിച്ചിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ കതിരേശന്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കെ പി തിരുമാരന്‍ ആണ്. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്നു.

Top