‘രുദ്ര’യും ‘പ്രവേഗ’യും ; അവെഞ്ചുറ ചോപ്പര്‍സിന്റെ പുതിയ താരങ്ങള്‍

വാഹന വിപണിയിലേക്കു പുതിയ താരവുമായി അവെഞ്ചുറ ചോപ്പര്‍സ്.അമേരിക്കന്‍ നിരത്തുകള്‍ അടക്കി വാണിരുന്ന ചോപ്പര്‍ രാജാക്കന്‍മാരുടെ തനി പകര്‍പ്പുള്ള രുദ്ര, പ്രവേഗ എന്നീ രണ്ടു ബൈക്കുകളാണ് കമ്പനി അവതരിപ്പിച്ചത്.

രുദ്രയ്ക്ക് 23.9 ലക്ഷം രൂപയും പ്രവേഗയ്ക്ക് 21.4 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂം വില.മോഡലിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചു ബൈക്ക് നിര്‍മ്മിച്ചു നല്‍കും.

മുംബൈ വസായി പ്ലാന്റിലാണ് ചോപ്പറുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വര്‍ഷംതോറും 200 ബൈക്കുകള്‍ ഇവിടെ നിര്‍മിച്ച് പുറത്തിറക്കാന്‍ സാധിക്കും.

av00

എസ് & എസ് സൈക്കിള്‍സില്‍ നിന്നെടുത്ത 2032 വിട്വിന്‍ എയര്‍കൂള്‍ഡ് ഓയില്‍ കൂള്‍ഡ് എയര്‍ കുള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് രുദ്രയ്ക്കും പ്രവേഗയ്ക്കും കരുത്തേകുന്നത്.

എന്‍ജിന്‍ നല്‍കുന്ന കൃത്യമായ കരുത്ത് കമ്പനി വ്യക്തമാക്കിയിട്ടില്ല. പരമാവധി 130 പിഎസ് പവറും 180 എന്‍എം ടോര്‍ക്കുമേകുന്നതാകും ഈ എന്‍ജിന്‍.

രുദ്രയില്‍ മുന്നിലെ വീല്‍ സൈസ് 23 ഇഞ്ചും പിന്നില്‍ 20 ഇഞ്ചുമാണ്. പ്രവേഗയില്‍ മുന്നില്‍ 20 ഇഞ്ച് വീലും പിന്നില്‍ 18 ഇഞ്ചുമാണ്.

2908 എംഎം നീളമുണ്ട് രുദ്രയ്ക്ക് 350 കിലോഗ്രാമാണ് ആകെ ഭാരം. പ്രവേഗയ്ക്ക് ഇതിനെക്കാള്‍ 3 കിലോഗ്രാം ഭാരം കുറവാണ് (347 കിലോഗ്രാം), 2627 എംഎം ആണ് നീളം.

Top