ഗില്ലി, ധൂൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ റൂബൻ ജയ് കോവിഡ് ബാധിച്ച് മരിച്ചു

ളപതി വിജയ് നായകനായി എത്തിയ ഗില്ലി, ചിയാൻ വിക്രം നായകനായെത്തിയ ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ റൂബൻ ജയ് കോവിഡ് ബാധ മൂലം ചെന്നൈയിൽ അന്തരിച്ചു. ഗില്ലി ചിത്രത്തിൽ ഇദ്ദേഹം അവതരിപ്പിച്ച കബഡി മാച്ച് റഫറിയുടെ കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചിരുന്നു. കൂടാതെ ദൂൾ എന്ന ചിത്രത്തിലെ ടിടിആർ വേഷവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് കോവിഡ് ബാധിച്ച് തമിഴ് സിനിമ അഭിനേതാവ് ഫ്ലോറന്റ് പെരെരിയ അന്തരിച്ചിരുന്നു. അതിന് പിന്നാലെയാണ് തമിഴ് സിനിമാലോകത്തെ നൽകിക്കൊണ്ടുള്ള റൂബന്റെയും വേർപാട്. ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് തമിഴ് സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്.

Top