റബ്ബര്‍ വിലയില്‍ നേരിയ വര്‍ധനവ് ; 135 രൂപ വരെ ഉയര്‍ന്നേക്കാം

കൊച്ചി: റബര്‍ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പത്തു ദിവസത്തിനുള്ളില്‍ മൂന്നര രൂപയാണ് കൂടിയത്. ആര്‍.എസ്.എസ്.-4 ഇനത്തിന് കിലോയ്ക്ക് 131.50 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഈ സ്ഥിതി തുടര്‍ന്നാല്‍ 135 രൂപ വരെ വില ഉയര്‍ന്നേക്കാമെന്ന് വിപണി നിരീക്ഷിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

മേയ് മാസത്തിന്റെ തുടക്കത്തില്‍ 128 രൂപയായിരുന്നു റബ്ബര്‍ വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതും ഇവിടെ റബ്ബര്‍ വില കൂടാന്‍ കാരണമായി.

Top