റബര്‍ ബോര്‍ഡ് ഓഫീസ് പൂട്ടുന്നു ; കെട്ടിടത്തിന് മുകളില്‍ കയറി ജീവനക്കാരുടെ പ്രതിഷേധം

കോട്ടയം: റബര്‍ ബോര്‍ഡിന്റെ മേഖല ഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരേ ജീവനക്കാര്‍ കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നു. ബോര്‍ഡിന്റെ കോട്ടയത്തെ ഓഫീസിന് മുകളില്‍ കയറിയാണ് ഒരു വിഭാഗം ജീവനക്കാരുടെ പ്രതിഷേധം.

ഓഫീസ് പൂട്ടുന്നതിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയിരുന്നു. ഇന്നും ഇത്തരത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജീവനക്കാര്‍ അപ്രതീക്ഷിതമായി കെട്ടിടത്തിന് മുകളില്‍ കയറുകയായിരുന്നു.

മേഖല ഓഫീസുകള്‍ പൂട്ടിയാല്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണം. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.

Top