റബര്‍ സബ്‌സിഡിക്ക് 500 കോടി; നെല്ലിന്റെ താങ്ങുവില കൂട്ടി

തിരുവനന്തപുരം: റബര്‍ ഉല്‍പ്പാദനവും വിലയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റബര്‍ സബ്സിഡിക്ക് ബജറ്റില്‍ 500 കോടി രൂപ നീക്കിവെച്ചതായി ബജറ്റ് അവതരണ വേളയില്‍ ബാലഗോപാല്‍ അറിയിച്ചു.

10 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി.50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ അധിഷ്ഠിതമാക്കും. നെല്ലിന്റെ താങ്ങുവില കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. കിലോയ്ക്ക് 28 രൂപ 20 പൈസയായാണ് വര്‍ധിപ്പിച്ചത്.

 

Top