റണ്‍ വിത്ത് ഫണ്‍; വനിതാ വിഭാഗം വിജയി സബ് കലക്ടര്‍ ഡോ. രേണുരാജ്

തൊടുപുഴ: പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച മൂന്നാര്‍ മാരത്തണിലെ റണ്‍ വിത്ത് ഫണ്‍ വനിതാ വിഭാഗത്തില്‍ ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജ് ഒന്നാമതെത്തി.

ഞായറാഴ്ച നടന്ന മൂന്നാര്‍ ഹൈ ഓള്‍റ്റിറ്റിയൂട് സ്റ്റേഡിയത്തില്‍ നിന്ന് ഹാഫ് മാരത്തണിന്റെ ഉദ്ഘാടനം രേണുരാജ് നിര്‍വഹിച്ചു. പ്ലാസ്റ്റിക് മാലിന്യമുക്ത മൂന്നാറെന്ന സന്ദേശം രാജ്യത്തിന് മുന്നില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മൂന്നാറില്‍ മാരത്തോണ്‍ സംഘടിപ്പിച്ചത്.

300 വനിതകളാണ് ഏഴു കിലോമീറ്റര്‍ മല്‍സരത്തില്‍ പങ്കെടുത്തത്. പഴയ മൂന്നാറില്‍ വിവാദത്തിലായ വനിതാ വ്യവസായ കേന്ദ്രത്തിന്റെ അടുത്താണ് സബ് കലക്ടര്‍ മാരത്തണ്‍ ഫിനിഷ് ചെയ്തത്.

Top