ആര്‍ടിപിസിആര്‍ നിരക്ക്; സര്‍ക്കാര്‍ നടപടിക്കെതിരെ ലാബ് ഉടമകള്‍

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബഞ്ച് വിധിയ്‌ക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്ന് ലാബ് ഉടമകള്‍ ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ ആര്‍ടിപിസിആര്‍ നിരക്ക് കേരളത്തില്‍ 1700 രൂപയായിരുന്നു. വിപണിയില്‍ ടെസ്റ്റിന് വേണ്ട ഉപകരണങ്ങള്‍ക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു.

പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകള്‍ക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഉത്തരവ് സ്റ്റേ ചെയ്യുകയോ സബ്സിഡി ലഭ്യമാക്കുകയോ വേണമെന്നാണ് ലാബ് ഉടമകള്‍ കഴിഞ്ഞ തവണ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

 

Top