ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി

ഡല്‍ഹി: ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ഇത് കൂടാതെ ദക്ഷിണകൊറിയ, ജപ്പാന്‍, തായ്‌ലന്‍ഡ്, ഹോങ്‌ഗോങ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു.

വീണ്ടുമൊരു കോവിഡ് വ്യാപനത്തെ നേരിടുന്നതിനായ തയ്യാറെടുപ്പുകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ചൈനയിലെ ശക്തമായ കോവിഡ് വ്യാപന സാഹചര്യം വലിയ രീതിയില്‍ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികള്‍.

ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍, തായ്‌ലന്‍ഡ്, ഹോങ്‌ഗോങ്‌ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിലവിലുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള എയര്‍ സുവിധ ഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ വിമാന യാത്രികരും ഈ ഫോം പൂരിപ്പിച്ചിരിക്കണം.

Top