കോഴിക്കോട് അന്തര്‍ സംസ്ഥാന ബസ്സുകളുടെ 10 ഓളം ബുക്കിങ്ങ് സെന്ററുകള്‍ അടച്ച് പൂട്ടാന്‍ ആര്‍ടിഒ

കോഴിക്കോട് : ജില്ലയില്‍ അനധികൃതമായി നടത്തുന്ന അന്തര്‍ സംസ്ഥാന ബസ്സുകളുടെ 10 ഓളം ബുക്കിങ്ങ് സെന്ററുകള്‍ അടച്ച് പൂട്ടാന്‍ ആര്‍ടിഒയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പാളയത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാ എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്താനും ,ലൈസന്‍സ് ഹാജരാക്കാനും ബുക്കിംഗ് സെന്ററുകള്‍ക്കള്‍ക്ക് 7 ദിവസത്തെ സാവകാശം നല്‍കി. തുടര്‍ന്ന് ആര്‍ടിഒ നടത്തിയ ഹിയറിംഗില്‍ ഹാജരായ 10 ഓളം ബുക്കിംഗ് സെന്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് അടച്ച് പൂട്ടാന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്.

3 മാസത്തെ സാവകാശമാണ് ഉടമകള്‍ ചോദിച്ചത് .എന്നാല്‍ ഇത് അനുവധിക്കാന്‍ സാധിക്കില്ല എന്ന് ആര്‍ടിഒ വ്യക്തമാക്കി . നാളെ മുതല്‍ ഒറ്റ ബുക്കിംഗ് സെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലന്നും ആര്‍ടിഒ ഉത്തവിട്ടു.

Top